- പെൺകുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാനാണ് സുഹൃത്ത് വീട്ടിലെത്തിയിരുന്നത്. ഇതിനിടയിലാണ് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദേശത്തുള്ള അമ്മയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി പരാതി നൽകിയത്.
ഇടുക്കി - മദ്യപിച്ചെത്തി 17-കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണിയിലാണ് സംഭവം. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെൺകുട്ടിയുടെയും വിദേശത്തുള്ള അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രായപൂർത്തിയാകാത്ത മകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പിതാവിന്റെ സുഹൃത്തും പെൺകുട്ടിയെ ചൂഷണം ചെയ്തു. പീഡനം മകൾ വിദേശത്തുള്ള അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ കുറച്ചു നാളുകളായി പിതാവ് മദ്യപിച്ചെത്തി പെൺകുട്ടിയെ ശല്യം ചെയ്യുകയാണ്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാനാണ് സുഹൃത്ത് വീട്ടിലെത്തിയിരുന്നത്. ഇതിനിടയിലാണ് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതാണ് മൊഴി.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.