ദുബായ്-യു.എ.ഇയില്‍ എമിറേറ്റ് പോസ്റ്റിന്റെ പേരിലുള്ള തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനികളുടേയും ഔദ്യോഗിക സ്ഥാപനങ്ങളുടേയും പേരില്‍ ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യുഎഇയുടെ എമിറേറ്റ്‌സ് പോസ്റ്റില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ലഭിച്ചതായും അതോടപ്പമുള്ള ബാഹ്യ ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ ആവശ്യപ്പെട്ടതായും നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തു.
തെറ്റായ വിലാസ വിവരങ്ങള്‍ കാരണം നിങ്ങളുടെ പാക്കേജ് ഡെലിവര്‍ ചെയ്തില്ലെന്നും പാക്കേജ് വെയര്‍ഹൗസിലേക്ക് തിരികെയെത്തിയെന്നും ദയവായി നിങ്ങളുടെ ഷിപ്പിംഗ് വിലാസം അപ്‌ഡേറ്റ് ചെയ്ത് ഡെലിവറി വീണ്ടും ഷെഡ്യൂള്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നതാണ് ആളുകള്‍ക്ക് വ്യാപകമായി ലഭിച്ച സന്ദേശം.
ജി മെയില്‍ അക്കൗണ്ടില്‍നിന്ന് അയച്ച സന്ദേശത്തില്‍ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അനൗദ്യോഗിക വെബ്‌സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യുന്നത്.
തട്ടിപ്പുകാര്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് മുന്നറിയിപ്പ് നല്‍കി.
യുഎഇക്ക് അകത്തും പുറത്തുമുള്ള പ്രമുഖ കൊറിയര്‍, ഇകൊമേഴ്‌സ് കമ്പനികളുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്പാമുകളും വഞ്ചനകളും വര്‍ധിച്ചുവരികയാണെന്നും ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)