Sorry, you need to enable JavaScript to visit this website.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  പൊതുപരിപാടികള്‍ക്ക് ഹൈക്കോടതി നിയന്ത്രണം 

കൊച്ചി-തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങള്‍ക്കല്ലാതെ മൈതാനം ഉപയോഗിക്കാന്‍ ഇനി മുതല്‍ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോര്‍ഡിന് കിട്ടുന്ന അപേക്ഷകള്‍ കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പൊതുപരിപാടികള്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ അനുവദിക്കില്ല. മൈതാനം പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോര്‍ഡുകളും പാടില്ല.

Latest News