Sorry, you need to enable JavaScript to visit this website.

കെ.വി അബ്ദുൽ ഖാദർ കേരള പ്രവാസി ക്ഷേമബോർഡ് ചെയർമാൻ

തിരുവനന്തപുരം - കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി കെ.വി അബ്ദുൽഖാദറിനെ നിയമിച്ച് സർക്കാർ ഉത്തരവായി. മൂന്നു തവണ ഗുരുവായൂരിൽനിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 
 സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനറുമാണ്. കേരള വഖഫ് ബോർഡ് ചെയർമാൻ, കേന്ദ്ര വഖഫ് കൗൺസിൽ അംഗം, ആരോഗ്യ സർവകലാശാല സെനറ്റംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദേശാഭിമാനി ലേഖകനായും പ്രവർത്തിച്ചു. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ, അജീഷ.
 

Latest News