എല്ലാ പുരസ്‌കാരങ്ങളും എം.ടിക്കുള്ള ഗുരുദക്ഷിണയെന്ന് മമ്മൂട്ടി

തിരൂര്‍-തനിക്ക് കിട്ടിയതും ഇനി കിട്ടാനിരിക്കുന്നതുമായ എല്ലാ പുരസ്‌കാരങ്ങളും എം.ടിയുടെ കാല്‍ക്കീഴില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച സാദരം എം.ടി ഉത്സവത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടിയില്ലാതെ മലയാളഭാഷയില്ല. ഭാഷയുള്ള കാലം എം.ടി നിലനില്‍ക്കും. മലയാളികള്‍ സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ മാത്രമല്ല, എം.ടിയുടെ എത്രയോ കഥാപാത്രങ്ങളെ താന്‍ ആരുമറിയാതെ സ്വപ്‌നത്തിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് മോഹമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. തന്നിലെ നടനെ പരിപോഷിപ്പിക്കുന്നതില്‍ എം.ടിയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചേട്ടനോ  പിതാവോ സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് തരത്തിലും തനിക്ക് എം.ടിയെ സമീപിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

 

Latest News