മനാമ- കണ്ണൂര്‍ സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ചു. അസ്‌കറിലെ ഗള്‍ഫ് ആന്റിക്‌സിലെ ജീവനക്കാരനും കണ്ണൂര്‍ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനില്‍ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനുമായ അഭിലാഷ് (26) ആണ് മരിച്ചത്.
അഭിലാഷ് ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. മാതാവും രണ്ട് സഹോദരങ്ങളുമുണ്ട്. കുടുംബം വര്‍ഷങ്ങളായി ബഹ്‌റൈനിലുണ്ട്.
മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)