Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കാലുമാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ'; സിരകളിൽ ദേശീയ മുസ്‌ലിമിന്റെ ചോരയെന്നും എ.പി അബ്ദുല്ലക്കുട്ടി    

കോഴിക്കോട് - കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി വിടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിൽ പ്രതികരിച്ച് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ബി.ജെ.പി വിടുമെന്ന എതിരാളികളുടെ ആരോപണത്തോട് 'ഞാൻ കാലുമാറിയവനല്ല, കാഴ്ചപ്പാട് മാറിയ ആളാണെന്നാണ്' അബ്ദുല്ലക്കുട്ടി അവകാശപ്പെടുന്നത്.
 ഞാൻ മോദിയെയും ബി.ജെ.പിയെയും അഭിനന്ദിച്ചത് ഗുജറാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്. മോഡിയുടെ വികസന രാഷ്ട്രീയം കണ്ടുപഠിക്കണമെന്ന് ഞാൻ പ്രസംഗിച്ചത് ഹൃദയം കൊണ്ടാണ്. ഒരു ഇസ്‌ലാമിക രാജ്യമായ യു.എ.ഇയിൽ വച്ചായിരുന്നുവെന്നും അന്ന് ഞാൻ സി.പി.എം എം.പിയായിരുന്നുവെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിക്കുച്ചു.
 സി.പി.എം വിട്ട ശേഷം കോൺഗ്രസിൽ ചേരാൻ കാരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും അന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതുകൊണ്ട് തല ബാക്കിയായെന്നും അല്ലെങ്കിൽ ടി.പി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രചരിക്കുന്ന ചില പോസ്റ്റുകളാണിത്. ഇവന്മാരുടെ അഥവാ സഖാക്കളുടെയും  കോൺഗ്രസുകാരുടെയും ലക്ഷ്യം എന്നെ അപമാനിക്കുകയാണ്. മക്കളെ നിങ്ങൾക്ക് ആള് തെറ്റിപ്പോയി, ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ. എടോ ട്രോളർമാരെ ഞാൻ കാലുമാറിയവനല്ല. കാഴ്ചപ്പാട് മാറിയ ആളാണ്. 
നിങ്ങളറിയോ?, ഞാൻ മോദിയെയും ബിജെപിയെയും അഭിനന്ദിച്ചത് ഗുജറാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുന്പാണ്. മോദിയുടെ വികസന രാഷ്ട്രീയം കണ്ടുപഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയം കൊണ്ടാണ്. ഒരു ഇസ്ലാമിക രാജ്യമായ യുഎഇയിൽ (ദുബായിൽ) നിന്നായിരുന്നു ആ പ്രസ്താവന (2008ൽ). 
അന്ന് ഞാൻ കമ്യൂണിസ്റ്റ് എംപിയായിരുന്നു. എന്നിട്ട് ഉണ്ടായ കോലാഹലം നിങ്ങൾക്കെല്ലാം അറിയാമല്ലോ?. സിപിഎം എന്നെ പടിയടച്ച് പുറത്താക്കി. ബിജെപിയിൽ ചേരുന്നതിന് പകരം എന്തേ കോൺഗ്രസിൽ ചേർന്നത് എന്ന് നിങ്ങൾ പലരും ചോദിക്കുന്നുണ്ടാവും. അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്. അദ്ദേഹം എന്റെ പാർലിമെന്റിലെ സന്തത സഹചാരിയായിരുന്നു. അദ്ദേഹം സുഹൃത്ത് എന്ന നിലയിൽ സ്‌നേഹ ബുദ്ധിയാൽ ഒരു കാര്യം പറഞ്ഞു, അല്ലെങ്കിൽ  ഉപദേശിച്ചു.
'ഒറ്റയ്ക്ക് നിന്നാൽ സിപിഎം നിന്നെ തീർത്തു കളയും, നമ്മളുടെ കൂടെ നിന്നാൽ ജീവൻ ബാക്കിയാവും'- ഇതായിരുന്നു ഉപദേശം. ആ സന്ദർഭത്തിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോൺഗ്രസിൽ ചേർന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ഉപതിരഞ്ഞെടുപ്പിൽ എംഎൽഎ ആയി. പൊലീസ് സംരക്ഷണം കിട്ടി. അതുകൊണ്ടുമാത്രം ചുമലിന് മുകളിൽ ഈ കാണുന്ന തല ബാക്കിയായി. എടോ കമ്മികളെ, അല്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു.
ബിജെപിയിൽ ചേർന്നയുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ്. ഞാൻ ഒരു ദേശീയ മുസ്ലിമാണ്. അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. ''എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാൻ'' എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു. എന്റെ ബാപ്പയെ പോലുളളവർ ആ കൂട്ടത്തിലായിരുന്നില്ല. ആ ചോരയാണെടാ ഈ സിരകളിൽ ഒഴുകുന്നത്. ദേശീയ മുസ്‌ലിമിന്റെ ചോര.

 

Latest News