സുല്‍ത്താന്‍ബത്തേരി-കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി വടക്കനാടിലെ വടക്കനാട് വില്ലയില്‍ സംഘടിപ്പിച്ച ദ്വിദിന ചിത്രകലാക്യാമ്പില്‍ നിറമണിഞ്ഞ് ഭാവനകള്‍. വിവിധ ജില്ലകളില്‍നിന്നായി ക്യാമ്പില്‍ പങ്കെടുത്ത 150 ഓളം ചിത്രകാരന്‍മാര്‍ ചായക്കൂട്ടുകളില്‍ വിസ്മയം തീര്‍ത്തു. ഒന്നിനൊന്നു മികച്ച കലാസൃഷ്ടികളുടെ പിറവിക്കു ക്യാമ്പ് വേദിയായി. ജോയ് പാലയ്ക്കാമൂല രചിച്ച 'മുഖം നഷ്ടപ്പെട്ടവര്‍'എന്ന പുസ്തകത്തിന്റെ പ്രകാശനം, സംഗീതവിരുന്ന് എന്നിവ ക്യാമ്പിനു മാറ്റുകൂട്ടി.
ചിത്രകാരന്‍ മോഹന്‍ മണിമല ഉദ്ഘാടനം ചെയ്തു. ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറര്‍ ഷാജി പാമ്പള അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായി. രാജീവ് കോട്ടക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ രാംദാസ്, റോയ് കാരത്ര, വി.എസ്.സഹദേവന്‍പിള്ള, ഹീര ജോസഫ്, വിനോദ് പയ്യന്നൂര്‍, പ്രസാദ് ചൊവ്വ, അഭിലാഷ് ചിത്രമൂല, രമണന്‍ വാസുദേവന്‍, പ്രസാദ് എ വണ്‍, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. പ്രകാശ് ആര്‍ട്ട് റൈസ് സ്വാഗതവും സതി ടീച്ചര്‍ നന്ദിയും പറഞ്ഞു. ചിത്രകാരന്‍ കര്‍ഹാദി ശിവമണി ക്യാമ്പ് അംഗങ്ങള്‍ക്കായി പെയിന്റിംഗ് നടത്തി. കെ.വി.ജയപ്രകാശ്, ഷെരീഫ്, സുരേഷ് കൃഷ്ണ പുല്‍പള്ളി, ഭഗീരഥി, ഷാജി, ബിജു പൗര്‍ണമി, ഡോ.ഷാജുന്നീസ, ബിന്ദു, അബ്ദുഗുഡൂര്‍, പാപ്പച്ചന്‍, ജയിംസ്, ബിജു സെന്‍, റജി, ബെന്നി, സുജിത്ത് നിസാം, ശിവദാസ് ഗോപി, ഉണ്ണി നിറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.