കാസർഗോഡ് - കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ കിന്നിങ്കാർ ബേളേരി സ്വദേശികളായ കൊറഗപ്പ-പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമികയെ(16)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെള്ളൂർ വാണിനഗർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആദൂർ പോലീസ് പറഞ്ഞു.
കോഴിക്കോട്ട് മൂന്ന് കുട്ടികളുള്ള പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയിൽ
കോഴിക്കോട് - 12 വയസ്സിന് താഴെയുള്ള പിഞ്ചുകുട്ടികളെ വീട്ടിലുപേക്ഷിച്ച് ഒളിച്ചോടിയ പ്രവസിയുടെ ഭാര്യയും കാമുകനും പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ 27-കാരിയെയും 26-കാരനായ കാമുകനെയുമാണ് വയനാട് വൈത്തിരിയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ മെയ് നാല് മുതൽ കാണാനില്ലെന്ന് വീട്ടുകാർ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിന് യുവതിക്കെതിരെയും ഇതിനു പ്രേരിപ്പിച്ചതിന് കാമുകനെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരെയും പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.