തിരുവനന്തപുരം - കേരളത്തിൽ സാധാരണ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ ഇല്ല. അതേസമയം, ഇടമിന്നൽ ശ്രദ്ധിക്കണം. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നേക്കും.