ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം. പശുക്കടത്ത് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപാരികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അതിക്രമത്തില്‍ പരിക്കേറ്റ് കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ വണ്ടിയിലാക്കി കൊട്ടാരക്കരയ്ക്ക് കൊണ്ടു വരുന്ന വഴിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.