കൊച്ചി- ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതിയെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി എക്സൈസ്. തലശ്ശേരി കോളയാട് കൊച്ചു പറമ്പില്‍ വീട്ടില്‍ ചിഞ്ചു മാത്യു (30)വിനെയാണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തില്‍ ഉള്ള സ്പെഷ്യല്‍ അക്ഷന്‍ ടീമും എക്സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടുന്നതിനിടയില്‍ സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. ഡി. ടോമിക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ശക്തമായ അന്വേഷണം നടക്കുന്നതിനാല്‍ ഇയാള്‍ക്ക് എറണാകുളം ടൗണ്‍ വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ചെല്ലാന്‍ സാധ്യതയുള്ള സ്ഥലം നീരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇയാളെ കണ്ടെത്തുകയും അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് പടമുകള്‍ ഭാഗത്ത് നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാളുടെ മയക്ക് മരുന്ന് ഇടപാടിലെ പങ്കാളിയും ഇയാള്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൗകര്യവും ചെയ്ത കൊടുത്ത ഇടപ്പള്ളി സ്വദേശി ജോയ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സീന (26)യെയും അസിസ്റ്റന്റ് കമ്മീഷണര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവര്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്തതില്‍ വന്‍ മയക്ക് മരുന്ന് ശേഖരത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.
ഇവരുടെ താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട അന്ത്യന്തം വിനാശകാരിയായ 100 എല്‍. എസ്. ഡി സ്റ്റാമ്പുകളും ഇതിന് വീര്യം കൂട്ടുന്നതിനായി ഇതില്‍ പുരട്ടുവാന്‍ ഉപയോഗിക്കുന്ന ലൈസര്‍ജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംബ്യൂളുകളും നിശാ പാര്‍ട്ടികളില്‍ ക്ഷീണമില്ലാതിരിക്കാന്‍ ഉപയോഗിക്കുന്ന യെല്ലോ മെത്ത് എന്ന 100 ഗ്രാം മയക്ക് മരുന്നും കണ്ടെടുത്തു. ഇതാദ്യമായാണ് അന്ത്യന്തം വിനാശകാരിയ കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട എല്‍. എസ്. ഡി സ്റ്റാമ്പ് ഇത്രയും അധികം പിടികൂടുന്നത്.
നേരത്തെ ഇയാളെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ് പ്രതിയെ അതിസാഹസികമായി കീഴടിക്കിയത്. മയക്ക് മരുന്ന് ഇടപാടില്‍ ഇയാളുടെ കൂട്ടാളികളായ ക്വട്ടേഷന്‍ ക്രിമിനല്‍ ബന്ധമുള്ളവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന് അറിയിച്ചു.
ഡ്യൂട്ടിയിലുള്ള ഉദ്യേഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും കാക്കനാട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്ക് മരുന്ന് മാഫിയയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ വേരറുക്കുക എന്ന ഉദ്ദേശത്തോടെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ അക്ഷന്‍ ടീമിനേയും എക്സൈസ് ഇന്റലിജന്സനെയും നിയോഗിച്ചിട്ടുള്ളതെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന് അറിയിച്ചു.
മയക്ക് മരുന്ന് ശേഖരങ്ങളുടെ ഉറവിടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഈ കേസ്സിന്റെ അന്വേഷണം ഏറ്റെടുത്തതായയും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, എം. ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ എന്‍. ഡി. ടോമി, സപെഷ്യല്‍ സ്ക്വാഡ് സി. ഇ. ഒ ഹര്‍ഷകുമാര്‍, കെ. കെ. മനോജ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടി കൂടിയത്. ഇരുവരേയും റിമാന്റ് ചെയ്തു.