Sorry, you need to enable JavaScript to visit this website.

ജപ്തി ചെയ്യുമെന്ന് കെ. എസ് ഇ ബിയുടെ ഭീഷണി, ഇങ്ങോട്ട് തരാനുള്ള പൈസ ആദ്യം എടുക്കെന്ന് പോലീസ്


തിരുവനന്തപുരം - വൈദ്യതി ബില്ലിലെ കുടിശ്ശിക അടക്കാത്തിന്റെ പേരില്‍ ജപ്തി ചെയ്യുമെന്ന് പോലീസ് വകുപ്പിന് വൈദ്യതി ബോര്‍ഡിന്റെ ഭീഷണി. എന്നാല്‍ കെ എസ് ഇ ബിക്ക് സംരക്ഷണം നല്‍കിയ വകയിലെ 130 കോടി  കുടിശ്ശിക ആദ്യം തീര്‍ക്കണമെന്ന് പോലീസിന്റെ മറുപടി. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലാണ് കത്തിലൂടെ കൊണ്ടും കൊടുത്തും മുന്നേറുന്നത്.  വൈദ്യുതി കുടിശിക നല്‍കാത്തതിനാല്‍ കെ എ പി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോര്‍ഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതല്‍ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ് അയച്ചത്. മറ്റ് ചില പൊലിസ് യൂണിറ്റുകള്‍ക്കും ജപ്തി നോട്ടീസെത്തിയതോടെയാണ് ഇതിന് തക്കതായ മറുപടി നല്‍കാന്‍ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി പദ്മകുമാര്‍ തീരുമാനിച്ചത്. ഇതോടെയാണ് കെ എസ്.ഇ.ബിക്ക് സംരക്ഷണം നല്‍കിയ വകയില്‍ കിട്ടാനുള്ള 130 കോടി തന്നിട്ടു മതി ജപ്തിയെക്കഉറിച്ച് സംസാരിക്കാനെന്ന് എ ഡി ജി പി കത്തിലൂടെ മറുപടി നല്‍കിയത്. കെ എസ് ഇ ബി ആസ്ഥാനത്തിനും, അണക്കെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നത് പൊലീസാണ്. ഇയിനത്തില്‍ 130 കോടി രൂപയാണ് കെ.എസ്.ഇ ബി പോലീസ് വകുപ്പിന് നല്‍കാനുള്ളത്. പോലീസ് അടക്കേണ്ട വൈദ്യുതി ചാര്‍ജ്ജും കെ.എസ്.ഇ ബിക്ക് സംരക്ഷണത്തിന് നല്‍കേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് കുടിശ്ശിക തീര്‍ത്തുകൊണ്ടാണ് ഇരു വകുപ്പുകളും ഇതുവരെ മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ 2021 ല്‍ തുക കൈമാറ്റം സംബന്ധിച്ച് തര്‍ക്കമുണ്ടായതോടെയാണ് ഇരു വകുപ്പുകളുടെയും കുടിശ്ശിക വര്‍ധിച്ചത്.  തരാനുള്ള പണം ഡി ജി പിയുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഉടന്‍ നല്‍കണമെന്നും അപ്പോള്‍ തങ്ങള്‍ നല്‍കാനുള്ള പണം നല്‍കുമെന്നുമാണ് പോലീസിന്റെ നിലപാട്.

 

Latest News