കോഴിക്കോട് - കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ രാത്രികാല സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമൊണെന്നും സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയില്‍ പറയുന്നു. ലഹരി സംഘം സംഘടിച്ച് എത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കുന്നതായും കത്തില്‍ പറയുന്നു. രാത്രിയില്‍ 12 ഇടങ്ങളില്‍ പ്രത്യേക പൊലീസ് പരിശോധന വേണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.