മലപ്പുറം- താനൂരില്‍ മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് പറഞ്ഞ കെഎം ഷാജിക്കെതിരെ പ്രകോപനപരമായ മറുപടിയുമായി മന്ത്രി അബ്ദുറഹിമാന്‍. ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. നിന്റെ വീട്ടില്‍ പോലും വേണമെങ്കില്‍ ഞങ്ങള്‍ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയില്‍ പറഞ്ഞത്.
'മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ആ മുഖ്യമന്ത്രിക്ക് താനൂരില്‍ കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. മുസ്‌ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ ജയിച്ചതെന്ന് ഓര്‍ക്കണം,' മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം താനൂരില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് മന്ത്രിയുടെ പ്രസംഗം. പ്രസംഗത്തില്‍ പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.