കോഴിക്കോട് - കോൺഗ്രസിന്റെ പല നയങ്ങളോടും വിയോജിപ്പുണ്ടെങ്കിലും രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽനിന്ന് നയിക്കണമെന്നാണ് അഭിപ്രായമെന്ന് മന്ത്രിയും സി.പി.എം നേതാവുമായ സജി ചെറിയാൻ. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് മുന്നിൽ നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായുണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരും. കർണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമാണ്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തോടെ ബി.ജെ.പിയെ മറികടക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധ സമീപമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.