Sorry, you need to enable JavaScript to visit this website.

ജോസഫ് മാഷിന്റെ തലയാണ് വെട്ടേണ്ടിയിരുന്നത്, വ്യാജ പരാമർശം നടത്തിയ സംഭവത്തിൽ ജസ്ലക്ക് എതിരെ തുടർ നടപടി

കൊച്ചി- ജോസഫ് മാഷിന്റെ കൈ അല്ല തലയാണ് വെട്ടേണ്ടിയിരുന്നത് എന്ന് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി പ്രസംഗിച്ചുവെന്ന് ഫെയ്‌സ്ബുക്കിൽ ആക്ടിവിസ്റ്റ് ജസ്ല മാടശേരി പോസ്റ്റിട്ട സംഭവത്തിൽ സൈബർ രേഖകൾ ലഭ്യമായെന്ന് അഭിഭാഷൻ ശ്രീജിത് പെരുമന. ഇക്കാര്യത്തിൽ മൊഴി നൽകാൻ അധികൃതരുടെ നോട്ടീസ് ലഭിച്ചുവെന്നും ശ്രീജിത് പെരുമന അറിയിച്ചു. മഅ്ദനിക്ക് എതിരായ വ്യാജ പ്രചരണം നടത്തിയതിന് നിയമ നടപടി സ്വീകരിക്കും എന്ന് അന്ന് തന്നെ വ്യാജ പ്രചരണം നടത്തിയ ആളോട് അറിയിച്ചിരുന്നുവെന്നും പെരുമന പറഞ്ഞു. 

പെരുമനയുടെ വാക്കുകള്‍
'ജോസഫ് മാഷിന്റെ  കയ്യല്ല, തലയാണ് വെട്ടേണ്ടിയിരുന്നത് ' എന്ന് മദനി പറഞ്ഞു എന്ന് വ്യാജ പോസ്റ്റ് ഇടുകയും, പിന്നീടത് 'അങ്ങനെ അർത്ഥം വരുന്ന the mean of speech ' (ഇതേത് ഇംഗ്ലീഷ് ആണെന്ന് ഏത് ഡിക്ഷണറി നോക്കീട്ടും മനസിലായില്ല എന്നത് മറ്റൊരു സത്യം )  എന്ന് എഡിറ്റ് ചെയ്യുകയും ചെയ്ത നവ ലിബറൽ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിനെതിരെ നൽകിയ പരാതിയിലാണ് ക്രിമിനൽ നടപടി ആരംഭിച്ചത്.
കേസിൽ മൊഴി കൊടുക്കുന്നത് മഅദനിയുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും പാർട്ടിയുമായും ഇന്നു തന്നെ ആലോചിച്ച ശേഷം ആയിരിക്കും. മഅദനിയെ തീവ്രവാദിയാക്കിയ ലിബറൽ മാടശേരിമാർക്കെതിരെ നൽകിയ കേസാണ് On ആയിട്ടുള്ളത്.
നാളിതുവരെ കലാപാഹ്വനം നൽകുന്ന, ഐ.പി.സിയിലെ മത്സപർദ്ധ വളർത്തുന്ന 153 യും 153 അ യും വകുപ്പുകൾ പ്രകാരം 154 കേസുകൾ കേരളമുൾപ്പെടെയുള്ള പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഒരു കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിച്ചത് ആർക്കെങ്കിലും തെളിയിക്കാൻ സാധിക്കുമോ?. പോട്ടെ ഒരു പെറ്റി കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ? അതെന്താ മാടശ്ശേരിമാർ കേട്ട തിവ്രവാദ കലാപ പ്രസംഗങ്ങൾ ജഡ്ജിമാർ കേട്ടപ്പോൾ ആവിയായി പോകുന്നതെന്നും ശ്രീജിത്ത് ചോദിച്ചു.
 

Latest News