മക്ക- അൽ മനാർ ഹജ് സെൽ മുഖേന ഉംറ നിർവഹിക്കാനെത്തിയ അംഗങ്ങൾക്ക് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മക്ക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റർ സെക്രട്ടറി ബി.സുലൈമാൻ അധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട്, ഡോ: മൻസൂർ ഒതായി, അലി അലിപ്ര, ഷബീർ അലി പുളിക്കൽ, അബ്ദുൽ അസീസ് മദനി, ഫഹീം പുളിക്കൽ, ഷരീഫ് മാമാങ്കര എന്നിവർ സംസാരിച്ചു. മക്ക ഇസ്ലാഹി സെന്റർ ഭാരവാഹികളായ റഷീദ് തവനൂർ, മുഹമ്മദ് ആമയൂർ, അബ്ദുൽ ഗഫൂർ കടവനാട്, റഷീദ് രണ്ടത്താണി എന്നിവർ പങ്കെടുത്തു. സെന്റർ വൈസ് പ്രസിഡന്റ് യൂസഫ് അബ്ദുൽ ഖാദർ സമാപന ഭാഷണം നടത്തി.