അബുദാബി- യുഎഇയിലെ അല്‍ ഐനിലുണ്ടായ കാര്‍ അപകടത്തില്‍ പാക്കിസ്ഥാനി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ മൂന്ന് വയസുള്ള മകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. ഒരു ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് ദുബായില്‍ നിന്ന് അല്‍ ഐനില്‍ലേയ്ക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പിന്നീട് നാട്ടില്‍ സംസ്‌കരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനായ കുട്ടി ഇപ്പോഴും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില ഭദ്രമായ ശേഷം ബന്ധുക്കളുടെ അടുത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.