ചെന്നൈ- ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിനും രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനും എതിരെയാണ് കർണാടക ജനം വിധി എഴുതിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയെ ഒരു കാരണവുമില്ലാതെയാണ് അയോഗ്യനാക്കിയതെന്നും ഇതിനുള്ള മറുപടിയാണ് ജനം നൽകിയതെന്നും സ്റ്റാലിൻ ട്വീറ്റു ചെയ്തു. രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രധാന അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുക, ഹിന്ദി അടിച്ചേൽപ്പിക്കുക, വ്യാപകമായ അഴിമതി ഇതെല്ലാം വോട്ടർമാരുടെ മനസിൽ പ്രതിധ്വനിച്ചു. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന് തക്കതായ പാഠം പഠിപ്പിച്ച് കന്നഡ അഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്തു.
ദ്രാവിഡ കുടുംബത്തിന്റെ ഭൂപ്രദേശം ബി.ജെ.പിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നു. ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് 2024 വിജയിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.
Congrats @INCIndia on spectacular winning of Karnataka. The unjustifiable disqualification of brother @RahulGandhi as MP, misusing premier investigative agencies against political opponents, imposing Hindi, rampant corruption have all echoed in the minds of Karnataka people while…
— M.K.Stalin (@mkstalin) May 13, 2023