ജിദ്ദ- സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം. പത്താം ക്ലാസ്സില്‍ നൂറു ശതമാനം വിജയമാണ്. പന്ത്രണ്ടില്‍ 94.1 ശതമാനമാണ് വിജയം. പത്തില്‍ 688 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. 343 വിദ്യാര്‍ഥികള്‍ 75 ശതമാനത്തിലധികം മാര്‍ക്ക് നേടി.
23 കുട്ടികളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയത്. 97.8 ശതമാനം മാര്‍ക്കുമായി വിശാല്‍ രാമപുരത്ത്, മുഹമ്മദ് അര്‍ഹാം ഇജ്‌ലാല്‍ അഹമ്മദ് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. അനിഷ് മഹേഷ് ദിയോധര്‍, സമാന്‍ എരച്ചംപാട്ട് എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം(97.4). റിഹാന്‍ വീരാന്‍ പെരുവംകുഴിയില്‍, ആരിസ് ഖാന്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തെത്തി(96.8)
പന്ത്രണ്ടാം ക്ലാസ്സില്‍ 529 പേര്‍ പരീക്ഷയെഴുതിയതില്‍ 440 പേര്‍ വിജയിച്ചു. 94.1 ശതമാനമാണ് വിജയം. 189 പേര്‍ 75 ശതമാനത്തിലധികം മാര്‍ക്ക് നേടി.
97 ശതമാനം മാര്‍ക്കോടെ ഗണേശ് മാധവ് രാജേഷാണ് ടോപ്പര്‍. 95.60 ശതമാനം മാര്‍ക്ക് നേടിയ ലിസബെത്ത് മറിയം സോണി രണ്ടാം സ്ഥാനത്തും 95.40 ശതമാനം നേടിയ സൈന ലത്തീഫ് മൂന്നാം സ്ഥാനത്തുമെത്തി.
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. ആകെ 407 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ എല്ലാവരും വിജയിച്ചു. 59 പേര്‍ക്ക്് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. 195 പേര്‍ ഡിസ്റ്റിംഗ്ഷനോടെ ഫസ്റ്റ്ക്ലാസ് നേടി. 136 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 57 പേര്‍ക്ക് സെകന്റ് ക്ലാസും 19 പേര്‍ക്ക് തേര്‍ഡ് ക്ലാസും ലഭിച്ചു.
അദന്‍ യാസ്മീന്‍ (97.6) ഒന്നാം സ്ഥാനവും മരിയ ജെയിംസ് (97.2) രണ്ടാം സ്ഥാനവും നേടി. ഇവലിന്‍ ജോയ്‌സ് (96.6, ആതിഷ് സുഭാഷ് (96.6) മൂന്നാം സ്ഥാനവും നേടി.
്പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 92.2 ശതമാനമാണ് വിജയം. 487 പേര്‍ പരീക്ഷയെഴുതിയതില്‍ 449 പേര്‍ വിജയിച്ചു. 33 പേര്‍ക്ക്് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. 191 പേര്‍ ഡിസ്റ്റിംഗ്ഷനോടെ ഫസ്റ്റ്ക്ലാസ് നേടി. 190 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 35 പേര്‍ക്ക് സെകന്റ് ക്ലാസും ലഭിച്ചു.
സാനിയ ഷാജി (96.2 ശതമാനം കൊമേഴ്‌സ് ഫസ്റ്റ്), ഗീതാഞ്ജലി (96 ശതമാനം സയന്‍സ് സെകന്റ്), മീര്‍സാ യൂസുഫ് (95.8 സയന്‍സ് തേര്‍ഡ്) എന്നിവലാണ് ടോപ്പര്‍മാര്‍.
ഗീതാഞ്ജലി 96%, മീര്‍സാ യൂസുഫ് 95.8%, റിദ് ഫാത്തിമ 95.6% എന്നിവര്‍ സയന്‍സിലും സാനിയ ഷാജി 96.2%, ഫായിസ ഫാറൂഖ് 95%, മുഹമ്മദ് തഖിയുദ്ദീന്‍ 94% കൊമേഴ്‌സിലും സൈനബ ഷക്കീല്‍ 94.2%, ഷിഫ അബ്ദുല്‍ മനാഫ് 93.4%, ആസിയ നവാസ് 91.6% ഹ്യുമാനിറ്റീസിലും ടോപ്പേഴ്‌സ് ആയി.