റിയാദ് - കിഴക്കന്‍ റിയാദിലെ അല്‍ഖലീജ് ഡിസ്ട്രിക്ടില്‍ സ്‌കൂളിനു മുന്നില്‍ വെച്ച് മയക്കുമരുന്ന് അടിമയായ യുവാവ് കാര്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചു. കൃത്യത്തിനു ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. സ്‌കൂളിനു മുന്നില്‍ നിര്‍ത്തിയ കാറിനു സമീപമെത്തിയ മയക്കുമരുന്ന് അടിമ പിന്‍വശത്തെ ഡോര്‍ തുറന്ന് അപ്രതീക്ഷിതമായി ഡ്രൈവറെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വീഡിയോ ചിത്രീകരിച്ചയാള്‍ പ്രതിയെ കാറില്‍ പിന്തുടരുന്നതിന്റെയും ഇയാളില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഡ്രൈവര്‍ക്ക് പന്ത്രണ്ടു തവണ കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)