Sorry, you need to enable JavaScript to visit this website.

വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിര ശക്തമായ പ്രചരണം ആവശ്യം- ടീസ്റ്റാ സെതൽവാദ്

മലപ്പുറം-രാജ്യത്ത് വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ ശക്തമായ പ്രചരണം ആവശ്യമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതിൽവാദ് അഭിപ്രായപ്പെട്ടു. ഹിന്ദുസവും ഹിന്ദുത്വവും ഒന്നല്ലെന്നും അവ രണ്ടും പരസ്പരം വിരുദ്ധമാണെന്നും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും അവർ പറഞ്ഞു.ജോയിന്റ് കൗൺസിൽ 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷം നടത്തുകയായിരുന്നു അവർ. ഹിന്ദുയിസം എല്ലാറ്റിനേയും ഉൾക്കൊള്ളുകയും അങ്ങേയറ്റം സഹിഷ്ണുതാ പരമായി പെരുമാറുകയും ചെയ്യുമ്പോൾ 'ഹിന്ദുത്വ' പുറന്തള്ളലിൽ വെറുപ്പും മുഖമുദ്രയാക്കിയിരിക്കുന്നു.സ്ത്രീകളേയും പിന്നോക്ക ജനവിഭാഗങ്ങളേയും ഹിന്ദുത്വം അടിച്ചമർത്തുകയാണ്. മത ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കണ്ട് അവർക്കെതിരെ വെറുപ്പ് നിരന്തരമായി നിർമ്മിക്കുകയാണ്. ഈ അപകടം മനസിലാക്കിയായിരുന്നു.ഹിന്ദുയിസത്തെ ബഹുമാനിച്ച ഗാന്ധിജി ഹിന്ദുത്വയെ ശക്തമായി ഏതിർത്തു.മത നിരപേക്ഷതയെ ഹിന്ദുയിസം വിശാലമായ തലത്തിൽ ഉൾകൊള്ളുമ്പോൾ ഹിന്ദുത്വ മതരാഷ്ട്രവാദമാണ് മുറുകെ പിടിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് ഹിന്ദുത്വ അജണ്ടയാണ്. 2019ലെ പൗരത്വ ബില്ല് ഇതിന്റെ ഭാഗമാണ്. പാഠ്യ പദ്ധതിയിൽ നിന്ന് ഡാർവിനേയും, മുഗളൻമാരേയും ഗാന്ധിയേയുമേല്ലാം വെട്ടിമാറ്റുന്നതിൽ അസഹിഷ്ണുതയുടെ ഹിന്ദുത്വ പ്രത്യേയ ശാസ്ത്രമാണ് പ്രകടമാകുന്നത്. മനുസ്മൃതിയെ അടിസ്ഥാനമാക്കുന്ന ഹിന്ദുത്വ സ്ത്രീ വിരുദ്ധമാണ്. ടീസ്റ്റാ പറഞ്ഞു. രാജ്യത്തെ ഫെഡറിലിസം ഇന്ന് നേരിടുന്ന വെല്ലുവിളികൾ ഏറ്റവും നന്നായി മനസിലാകുന്നത് കേരളീയർക്കാണ്. ജനാധ്യപത്യവും സാമൂഹ്യ നീതിയും വടക്കേ ഇന്ത്യയിൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വലിയ പ്രതിസന്ധിയിലാണ്. ഒളിമ്പിക് മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഗുസ്തി താരങ്ങൾ ലൈംഗിക അതിക്രമണത്തിനെതിരെ പരിഹാരം ആവശ്യപ്പെട്ട് ദിവസങ്ങളായി ദൽഹിയിൽ നടത്തുന്ന സമരം പോലും കാണാൻ ഭരണ കൂടം തയ്യാറാകുന്നില്ല. അത്രമാത്രം ദയനീയമാണ് രാജ്യത്തെ സാമൂഹ്യ നീതിയുടെ ഇന്നത്തെ അവസ്ഥ. എൻ.സി.ആർ.ടി പാഠ പുസ്തകളിൽ നിന്നും ഡാർവിനെ വെട്ടിമാറ്റിയപ്പോൾ കേരളവും തമിഴ്‌നാടുമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. രാജ്യത്തിന്റെ മഹാ ഭൂരിഭാഗം പ്രദേശത്തും വിദ്യാർത്ഥികൾക്കിടയിലോ അധ്യാപകർക്കിടയിലോ അത് ഗൗരപരമായ ചർച്ചപോലും ആയില്ല. പ്രതിഷേധിക്കാനും പ്രതിരോധിക്കാനമുള്ള അവസരങ്ങളെ നമ്മൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. വെറുപ്പ് ആയുധമാക്കി അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാർ നേതൃത്വത്തെ രാജ്യത്തിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കുക മാത്രമായിരിക്കണം ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ ഒരേ ഒരു രാഷ്ട്രീയ അജണ്ട- ടീസ്റ്റാ സെതൽവാദ് വ്യക്തമാക്കി.
 

Latest News