Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദികള്‍ക്ക് ആറായിരം റിയാല്‍ വേതനം; നിര്‍ദേശം ശൂറ തള്ളി

റിയാദ് - സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാർക്ക് ആറായിരം റിയാൽ മിനിമം വേതനം നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാർശ ശൂറാ കൗൺസിൽ തള്ളിക്കളഞ്ഞു. ശൂറാ കൗൺസിൽ അംഗം ഡോ. ഫഹദ് ബിൻ ജുംഅ ആണ് ഇത്തരമൊരു ശുപാർശ കൗൺസിലിൽ സമർപ്പിച്ചത്.


ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്യുന്ന സൗദികളുടെ മിനിമം വേതനം ആറായിരം റിയാലിൽ കുറവാകാതിരിക്കുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഗോസി ഏകോപനം നടത്തണമെന്ന് ഡോ. ഫഹദ് ബിൻ ജുംഅ ശൂറാ കൗസിലിന് സമർപ്പിച്ച ശുപാർശ ആവശ്യപ്പെട്ടു. എന്നാൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇതിന് ലഭിച്ചില്ല. 


മിനിമം വേതനം നിശ്ചയിക്കുന്നതിന് അധികാരമുള്ള വകുപ്പല്ല ഗോസിയെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തേണ്ടത് ഭരണാധികാരിയാണെന്നും ചർച്ചയിൽ പങ്കെടുത്ത ശൂറാ കൗൺസിലിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. ട്രാഫിക് നിയമ ഭേദഗതി ശൂറാ കൗൺസിൽ അംഗീകരിച്ചു. ഭേദഗതിയുടെ ഭാഗമായി അമിത വേഗത്തിനുള്ള പിഴകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ ശരാശരി വേതനം 6119 റിയാലാണ്. സൗദികളെ ജോലിക്കു വെക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവശേഷി വികസന നിധിയിൽനിന്ന് നൽകുന്ന സാമ്പത്തിക സഹായത്തെ ശരാശരി വേതനത്തിൽ കുറയാത്ത മിനിമം വേതനവുമായി ബന്ധിപ്പിക്കണമെന്ന നിർദേശവും ഡോ. ഫഹദ് ബിൻ ജുംഅ സമർപ്പിച്ചിരുന്നു. 
സ്വകാര്യ മേഖലയിൽ സൗദികൾക്ക് ആകർഷകമായ തൊഴിൽ സാഹചര്യം ലഭ്യമാക്കുന്നതിനും സൗദികൾക്ക് തൊഴിൽ സുരക്ഷയുണ്ടാക്കുന്നതിനും അവരുടെ ഉൽപാദനക്ഷമതാ നിലവാരം ഉയർത്തുതിനും ശരാശരി വേതനത്തിൽ കുറയാത്ത മിനിമം വേതനം നിശ്ചയിക്കണം. സ്വകാര്യ മേഖലയിൽ ലഭ്യമായ അധിക തൊഴിലുകളും സ്വീകരിക്കുന്നതിന് സൗദികൾ ആഗ്രഹിക്കുന്നുണ്ട്. മിനിമം വേതനം 6119 റിയാലായി നിശ്ചയിച്ച് വ്യവസ്ഥകൾ ബാധകമാക്കുക വഴി സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് സന്നദ്ധരായി കൂടുതൽ സൗദികൾ മുന്നോട്ടു വരും. ഇതിലൂടെ തൊഴിൽരഹിതർക്ക് ധനസഹായം നൽകുതിന് ചെലവഴിക്കുന്ന ഭീമമായ തുക ലാഭിക്കുന്നതിന് മാനവ ശേഷി വികസന നിധിക്ക് സാധിക്കും. തൊഴിൽ വിപണിയിൽ നിലവിലുള്ള ശരാശരി വേതനമായതിനാൽ സൗദിവൽക്കരണത്തിനുള്ള ധനസഹായത്തെ മിനിമം വേതനവുമായി ബന്ധിപ്പിക്കുന്നത് വിലക്കയറ്റത്തിനോ പണപ്പെരുപ്പത്തിനോ ഇടയാക്കില്ലെന്നും ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു. ചില മേഖലകളിൽ പടിപടിയായി മിനിമം വേതനം നടപ്പാക്കി മുഴുവൻ മേഖലകളിലും സാവകാശം പദ്ധതി നിർബന്ധമാക്കണം. സൗദിവൽക്കരണത്തിനുള്ള ധനസഹായത്തെ മിനിമം വേതനവുമായി ബന്ധിപ്പിക്കുകയും ധനസഹായ വിതരണ കാലാവധി പൂർത്തിയാകുന്ന മുറക്ക് മുഴുവൻ വേതനവും സ്വയം വഹിക്കുന്നതിന് തൊഴിലുടമകളെ നിർബന്ധിക്കുകയുമാണ് സൗദികൾക്ക് മിനിമം വേതനം നടപ്പാക്കുന്നതിന് അവലംബിക്കാവുന്ന ഏറ്റവും മികച്ച മാർഗം. 
സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകർക്ക് നേരത്തെ ഇതേ രീതിയിലാണ് മിനിമം വേതനം നടപ്പാക്കിയതെന്നും ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു. സൗദി അധ്യാപകർക്ക് മിനിമം വേതനമായി 5600 റിയാലാണ് നടപ്പാക്കിയത്. ഇതിൽ 5000 റിയാൽ അടിസ്ഥാന വേതനവും 600 റിയാൽ യാത്രാബത്തയുമായിരുന്നു. സൗദി അധ്യാപകരുടെ മിനിമം വേതനം ഉയർത്തിയതോടെ അടിസ്ഥാന വേതനത്തിന്റെ പകുതിയായ 2500 റിയാൽ അഞ്ചു വർഷത്തേക്ക് മാനവ ശേഷി വികസന നിധിയിൽനിന്ന് നൽകുന്ന പദ്ധതി നടപ്പാക്കി. അവശേഷിക്കുന്ന പകുതിയും യാത്രാബത്തയും അടക്കം 3100 റിയാൽ സ്‌കൂൾ ഉടമകൾ വഹിച്ചു. ധനസഹായ പദ്ധതി അഞ്ചു വർഷം പൂർത്തിയായ മുറക്ക് അധ്യാപകരുടെ പൂർണ വേതനമായ 5600 റിയാൽ വഹിക്കുന്നതിന് സ്‌കൂൾ ഉടമകൾ നിർബന്ധിതരാവുകയായിരുന്നു. 
 

Latest News