Sorry, you need to enable JavaScript to visit this website.

വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം - വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖര മംഗലത്ത് സുനിലിന്റെ മകന്‍ അഭിനവ് സുനില്‍ (16) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. മുകുന്ദറ  ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം  തോന്നിയത്. ഇക്കാര്യം കുട്ടി അച്ഛനോട്  പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍  ഇവര്‍ സമീപത്തെ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ഥിതി വഷളായപ്പോള്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏലിയാണ്  കടിച്ചത്  എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്. വനംവകുപ്പിനെ വിവരമറിയിച്ചതിന് തുടര്‍ന്ന് വീട്ടിലെ മുറിയില്‍ അടുക്കിവെച്ചിരുന്ന മര ഉരുപ്പടികള്‍ക്കിടയില്‍ നിന്ന് വനം വകുപ്പുകാര്‍ പാമ്പിനെ കണ്ടെത്തി പിടികൂടി.

 

Latest News