തിരുവനന്തപുരം: - കേന്ദ്രാനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ യു എ ഇ സന്ദര്‍ശനം റദ്ദാക്കി. അവസാന വിമാനത്തിന്റെയും സമയം കഴിഞ്ഞാണ് കേന്ദ്രത്തിന്റെ യാത്രമാനുമതി ലഭിച്ചത്. മലയാളം മിഷന്റെ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി ഗള്‍ഫിലേക്ക് പോകുന്നതിന് വേണ്ടി അനുമതി തേടിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ മന്ത്രി അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല. ഒടുവില്‍ അവസാനത്തെ വിമാനവും പോയ ശേഷമാണ് അനുമതി എത്തിയത്. ബുധനാഴ്ച രാത്രിയാണ് സജി ചെറിയാന്‍ യു എ ഇയില്‍ എത്തേണ്ടിയിരുന്നത്. അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്നും അതിനാലാണ് യാത്ര റദ്ദാക്കിയതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നു.