തിരുവനന്തപുരം - വനിതാ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ തൊഴിലിടങ്ങളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നത് വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ആശുപത്രി സംരക്ഷണനിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉള്‍പ്പടെയുള്ള തീരുമാനങ്ങളില്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം തുടര്‍ പ്രതിഷേധ പരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് കെ.ജി.എം.ഒ.എ നേതാക്കള്‍ വ്യക്തമാക്കി.