റിയാദ് - റിയാദില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ വിവിധ രാജ്യക്കാരായ 254 തൊഴിലാളികള്‍ നല്‍കിയ കൂട്ടപരാതിക്ക് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര വിഭാഗം രമ്യമായി പരിഹാരം കണ്ടു. തൊഴിലാളി പ്രതിനിധികളുമായും കമ്പനി അധികൃതരുമായും പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയാണ് കേസിന് പൊതുസമ്മതത്തോടെയുള്ള പോംവഴിയുണ്ടാക്കിയത്. വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും വിതരണം ചെയ്ത് തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനാണ് ചര്‍ച്ചകളില്‍ തീരുമാനമായത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)