Sorry, you need to enable JavaScript to visit this website.

മുപ്പത്തഞ്ച് വര്‍ഷത്തെ സ്മൃതി മധുരം നുകര്‍ന്ന് അവര്‍ ഒത്തു കൂടി


കോഴിക്കോട് - കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോട് ബി.എഡ് സെന്ററില്‍ നിന്ന് 1988 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സഹപാഠികള്‍ 35 വര്‍ഷത്തിനുശേഷം ഒത്തുചേര്‍ന്നു. ''ബാക്ക് ടു 88: തിരികെ 35'' എന്ന പേരില്‍ കോഴിക്കോട് അളകാപുരിയില്‍ നടന്ന സംഗമത്തില്‍ വിവിധ ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവരും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുമായ അന്നത്തെ 400 പഠിതാക്കളില്‍ സോഷ്യല്‍ സ്റ്റഡീസ്, മാത്‌സ് ബാച്ചിലെ നൂറോളം പേരാണ് ഒത്തുചര്‍ന്നത്. സ്മൃതിമധുരം, സര്‍ഗപീലിയാട്ടം, ഒത്തൊരുമിച്ചൊരു ഒജീനം, ഓര്‍മ്മപ്പെരുക്കങ്ങളുടെ ജാലകം, സുസ്മേര സായന്തനം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. കോഴിക്കോട് കോര്‍പ്പറേഷന് മുന്‍ കൗണ്‍സിലറും ഗുജറാത്തി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രിന്‍സിപ്പാളുമായ ഹന്‍സ ജയന്ത് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. റിട്ട. ഡി.ഇ.ഒ ഭാസ്‌കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വയനാട് ഡി.ഇ.ഒ ബാലഗംഗാധരന്‍, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ , റിട്ട. ഡി.വൈ.എസ്.പി. പി.ടി. വാസുദേവന്‍ (മലപ്പുറം) രത്നകുമാര്‍ (കണ്ണൂര്‍) മാത്യുസക്കറിയ (വയനാട്) ചന്ദ്രികാ പ്രസാദ് (പാലക്കാട്),ഉഷാകുമാരി (തൃശൂര്‍) തോമസ് ജോര്‍ജ് (എറണാകുളം) എസ്.കെ. മിനി (ആലപ്പുഴ), പി.വി. വര്‍ഗീസ് (കോട്ടയം), ടൈറ്റസ് അബ്രഹാം (പത്തനംതിട്ട) അബ്ദുറഹീം (കൊല്ലം) വി. ശ്രീലത എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.സി മജീദ് സ്വാഗതവും വി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. അബ്ദുന്നാസര്‍ ആയഞ്ചേരി ഗുരുവന്ദനവും വിട പറഞ്ഞ സഹപാഠികള്‍ക്ക് സ്മരണാഞ്ജലിയും നടത്തി.അബ്ദുറഹ്‌മാന്‍ പയ്യോളിയും ഇ.ടി സുജാതയും ഗാനമാലപിച്ചു. ഏറ്റവും മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഡോ. ടി.എസ് രാമചന്ദ്രന്‍ അവതാരകനായിരുന്നു.

Latest News