കോട്ടയം - കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ.വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് ഡി വൈ എഫ് ഐ. നമ്മുടെ സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളില്‍ ഇടപെടണമെന്നാണ് ഈ സംഭവത്തില്‍ നിന്നും ബോധ്യമാകുന്നതെന്നും ലഹരിയുടെ അമിത ഉപയോഗത്തില്‍ കടുത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ആ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും ഡോ.വന്ദനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം വികെ സനോജ് പറഞ്ഞു.