Sorry, you need to enable JavaScript to visit this website.

ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഐ. എം. എ 

കൊല്ലം- ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസിനെതിരെ നടപടി വേണമെന്നും ഐ. എം. എ ആവശ്യപ്പെട്ടു. 

അക്രമം നടന്നാല്‍ ഒരു മണിക്കൂറിനുളളില്‍ എഫ്. ഐ. ആര്‍ തയ്യാറാക്കണം. ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ഒരു വര്‍ഷത്തിനുളളില്‍ ശിക്ഷാവിധി പൂര്‍ത്തിയാക്കണമെന്നും ഐ. എം. എ ആവശ്യപ്പെട്ടു. 
ആശുപത്രികളെ സംരക്ഷിത മേഖലയാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. 

ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ചയും തുടരുമെന്ന് കെ. ജി. എം. ഒ. എ അറിയിച്ചു. ഐ. എം. എയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ വി. ഐ. പി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കാനാണ് കെ. ജി. എം. ഒയുടെ തീരുമാനം. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം തുടരും. 

ഡോക്ടര്‍മാരുടെ സംഘടന ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ ആശങ്കകളും ആവശ്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ സംഘടന തയ്യാറായില്ല.

Latest News