മദീന - സായുധ കവർച്ചകൾ നടത്തുകയും യുവതിയെ ബലാൽക്കാരമായി പീഡിപ്പിക്കുകയും ചെയ്ത പ്രതിയായ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും വീടുകളിൽ സായുധ കവർച്ചകൾ നടത്തുകയും യുവതികളിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും ശേഷം കത്തി ഉപയോഗിച്ച് യുവതിയെ പലതവണ കുത്തിപ്പരിക്കേൽപിക്കുകയും മറ്റേതാനും യുവതികളെ ആക്രമിച്ച് പരിക്കേൽപിക്കുകയും പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്ത രിയാദ് ബിൻ രിദാ ബിൻ അബ്ദുൽ ഖാദിർ ജറാഹിന് മദീനയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.