ജുബൈൽ- കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശി പ്രവീൺ കുമാർ (55) ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ദീർഘകാലമായി ജുബൈൽ നാസർ അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലിൽ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തിൽ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലിൽ ആയിരുന്നു താമസം. ജുബൈലിൽ നൃത്ത കലാകരിയയിരുന്ന ഏക മകൾ കൃഷ്ണ പ്രിയ മണിപ്പാലിൽ മെഡിസിന് പഠിക്കുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കും.