Sorry, you need to enable JavaScript to visit this website.

താനൂര്‍ ദുരന്തം ; ബോട്ടുടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം - താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ ബോട്ടുടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു പേര്‍ പിടിയിലായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അപകടം നടന്നയുടന്‍ നാസറിന് ഒളിവില്‍ പോകാന്‍ ഇവര്‍ സഹായം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. നാസറിനെ ഇന്നലെ കോഴിക്കോട് നഗരത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം ബോട്ട് ഡ്രൈവറെയും ബോട്ടിലുണ്ടായിരുന്ന രണ്ട് സഹായികളെയും ഇത് വരെ കണ്ടെത്താനായിട്ടില്ല.

 

Latest News