ജിദ്ദ - ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി നേരിട്ട് ഹജ് പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ഹജ് പെര്‍മിറ്റ് റദ്ദാക്കേണ്ട ആവശ്യമില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാക്കേജ് അനുസരിച്ച പണം പൂര്‍ണമായും അടച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹജ് പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.