ഉദിനൂർ- പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ ചന്തേര പോലീസ് കണ്ടെത്തി ജയിലിൽ അടച്ചു. ബേപ്പൂർ ഹാർബറിന് സമീപത്തെ പള്ളിത്തൊടി ഹൗസിൽ
പി. ടി അനൂപ് (33), ഉദിനൂർ മാച്ചിക്കാട് കൊടക്കൽ വീട്ടിൽ സജീവന്റെ ഭാര്യ ശാലിനി (33) എന്നിവരെയാണ് ചന്തേര എസ്. ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസം റിമാന്റ് ചെയ്ത് ജയിലിൽ അയച്ചത്. പത്തും പതിമൂന്നും വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ശാലിനി ദിവസങ്ങൾക്കു മുമ്പ് കാമുകൻ അനൂപിന്റെ കൂടെ വീട് വിട്ടത്. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. പറക്കമുറ്റാത്ത കുട്ടികളെ വഴിയാധാരമാക്കിയതിന് ശാലിനിയുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.കുട്ടി