മലപ്പുറം- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് ആവശ്യമായ പണം ലഭിച്ചതോടെ പെരിന്തൽമണ്ണ മുള്ള്യാകുർശി സ്വദേശി ദിവേഷ് ലാലിന് ജയിൽ മോചനത്തിനുള്ള വഴി തെളിയുന്നു. നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ടിറങ്ങി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടർന്ന് ബ്ലഡ് മണിയായി 46 ലക്ഷം രൂപയാണ് ദിവേഷ് ലാലിന് കോടതി വിധിച്ചത്. എന്നാൽ നിർധന കുടുംബത്തിലെ അംഗമായ ദിവേഷ് ലാലിന് ഈ പണം കണ്ടെത്താൻ മാർഗ്ഗം ഉണ്ടായിരുന്നില്ല. തുടർന്നാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് ദിയാധനത്തിന് ആവശ്യമായ 46 ലക്ഷം രൂപയും മണിക്കൂറുകൾക്കകം ലഭിച്ചു.
ദിവേഷ് ലാലിന്റെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്നും നിലവിൽ ഉള്ള ഓഫറുകൾ മാത്രമെ സ്വീകരിക്കൂവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.