നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിക്കൂടി. മസ്‌ക്കറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 6 ഇ 1272 വിമാനത്തിലെ യാത്രക്കാരനായ പാലക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന യാത്രക്കാരനിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച 1182. 94 ഗ്രാം സ്വർണ്ണം പിടികൂടിയത്. നാല് സ്വർണ്ണ ഗുളികകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പരിശോധനകൾ എല്ലാം തന്നെ പൂർത്തീകരിച്ച് പുറത്തേക്ക് കടക്കുവാൻ ശ്രമിച്ച മുഹമ്മദ് ഇർഫാനെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.