തളിപ്പറമ്പ് - നഗരത്തിൽ ലൈസൻസോ നിയമാനുസൃത രേഖകളോയില്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി െ്രെഡവർമാർ പിടിയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി െ്രെഡവർമാരാണ് ഇത്തരത്തിൽ പിടിയിലാവുന്നത്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്.
15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനൻ, പതിനേഴുകാരന്റെ രക്ഷിതാവ് കെ.വി.റംലത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവർമാരെയാണ് തളിപറമ്പ് പോലിസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങൾ, ആഡംബര കാറുകൾ എന്നിവയെടുത്താണ് ഇവർ റോഡിലിറങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ, മയ്യിൽ, വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിധിയിലും കുട്ടി ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.