കൊച്ചി - താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പൊലീസ് മേധാവിയും കളക്ടറും പോര്‍ട്ട് ഓഫീസറും ഉള്‍പ്പടെയുള്ളവര്‍ കേസില്‍ എതിര്‍ കക്ഷികളാകും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. സംഭവത്തെക്കിറിച്ച് ജില്ലാ കളക്ടര്‍ ഈ മാസം 12 നകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22 പേര്‍ മരിച്ച ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തില്‍ ആദ്യമല്ലെന്നും കോടതി പറഞ്ഞു. നിയമത്തെ ഭയപ്പെടുന്ന ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി ചോദിച്ചു.