തിരുവനന്തപുരം - സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായി. മന്ത്രി പി രാജീവിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലാണ് തീപ്പിടുത്തം. പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം പെട്ടെന്നെത്തി തീയണച്ചു. ഫയലുകള്‍ കത്തിനശിച്ചോ എന്നത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വ്യക്തതയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.