Sorry, you need to enable JavaScript to visit this website.

കൂടത്തായ് കൂട്ടക്കൊല കേസിൽ ഒരു സി.പി.എം നേതാവ് കൂടി കൂറുമാറി

കേസിലെ പ്രതി ജോളി

കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലക്കേസിൽ ഒരു സി.പി.എം നേതാവ് കൂടി കൂറുമാറി. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156 ാം സാക്ഷിയായിരുന്നു ഇയാൾ. അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ മാറ്റിയത്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാർ.

കേസിൽ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സി.പി.എം പ്രാദേശിക നേതാവ് പ്രവീൺ കുമാറാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയിരുന്നത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.

ജോളിയുമായി ചേർന്ന് വ്യജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് മനോജ് കുമാർ. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നുമാണ് പ്രവീൺ നൽകിയ മൊഴി. തെളിവെടുപ്പ് വേളയിൽ പൊലീസിന്റെ മഹദ്‌സറിൽ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് വിചാരണ വേളയിൽ ഇയാൾ കോടതിയിൽ പറഞ്ഞത്.
 

Latest News