Sorry, you need to enable JavaScript to visit this website.

ചുരത്തിൽ ബസിന് നേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ

കുമളി- ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ മേഘമലയിൽനിന്ന് കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമം  വിജയിച്ചില്ല. ചുരത്തിലിറങ്ങിയ ആന അതുവഴി പോകുകയായിരുന്ന ബസിനെ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിൽ കറങ്ങി നടക്കുകയാണ് അരിക്കൊമ്പൻ. മേഘമലയിൽ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകർഷിക്കുന്നത് എന്നാണ് വനപാലകർ നൽകുന്ന വിശദീകരണം. മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളത്. മേഘമലയ്ക്കു താഴെയുള്ള ചിന്നമന്നൂരിലേക്കു അരിക്കൊമ്പൻ പോകാൻ സാധ്യതയുണ്ട്. നിരവധി പേർ താമസിക്കുന്ന ഇവിടേക്ക് അരിക്കൊമ്പൻ വന്നാൽ വൻ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.
 

Latest News