Sorry, you need to enable JavaScript to visit this website.

വരാനിരിക്കുന്നത് അമ്യൂസ്‌മെന്റ് പാർക്ക് ദുരന്തം, കരുതിയിരിക്കുക

കോഴിക്കോട്- കേരളത്തിൽ ഇനി വരാനിരിക്കുന്ന ദുരന്തം അമ്യൂസ്‌മെന്റ് പാർക്കുകളിൽ. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കേരളത്തിൽ നൂറു കണക്കിന് അമ്യൂസ്‌മെന്റ് പാർക്കുകൾ പ്രവർത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പാർക്കുകളിൽനിന്ന് ഒഴിവാക്കിയ റൈഡുകളാണ് കേരളത്തിലെ നിരവധി പാർക്കുകളിൽ പ്രവർത്തിക്കുന്നത്. ഏതെങ്കിലും കുന്നുകൾക്ക് മുകളിൽ കുറച്ചു റൈഡുകൾ ഒരുക്കിയാണ് അമ്യൂസ്‌മെന്റ് പാർക്കുകൾ പ്രവർത്തിക്കുന്നത്. ഒരു സമയം എത്ര പേരെ പാർക്കുകളിൽ പ്രവേശിപ്പിക്കാം എന്നതിനൊന്നും ഒരു മാനദണ്ഡവുമില്ല. പാർക്കുകളിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സംവിധാനവും ഒരുക്കാറില്ല. റൈഡുകളിൽ കുട്ടികളെ അടക്കം പ്രായഭേദമില്ലാതെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് കൊണ്ടോട്ടിക്ക് സമീപം പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് നിരവധി പേർക്ക് പരിക്കേറ്റത്. 
സാധാരണ ഇത്തരം പാർക്കുകളിൽ സുരക്ഷാസംവിധാനം പരിശോധിക്കാനും വിലയിരുത്താനും അത്തരം യോഗ്യതയുള്ളവർ നിർബന്ധമാണ്. എന്നാൽ, സേഫ്റ്റി മാനദണ്ഡങ്ങളെ പറ്റി ഒരു തരത്തിലുള്ള അറിവും ഇല്ലാത്തവരാണ് ഈ പാർക്കുകളിലെ റൈഡുകൾ അധികവും പ്രവർത്തിപ്പിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് ഭൂരിഭാഗം റൈഡുകളും പ്രവർത്തിപ്പിക്കുന്നത്. അവധി-ഒഴിവുദിവസങ്ങളിൽ വരുന്ന വൻ ജനക്കൂട്ടത്തെ പാർക്കുകളിലേക്ക് പ്രവേശിപ്പിച്ച് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുന്നു. തലേദിവസം വരെ മറ്റു ജോലികളിൽ ഏർപ്പെട്ടിരുന്നവർ ഒരു സുപ്രഭാതത്തിൽ നേരെ ഇത്തരം റൈഡുകളുടെ പ്രധാന ചുമതലക്കാരായി മാറുന്ന കാഴ്ചയാണ്.
 

Latest News