Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ കേസ്; ഇ.ഡിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്, ശിവശങ്കറിന്റെ ജാമ്യ ഹരജി 17ന് പരിഗണിക്കും

ന്യൂഡൽഹി - ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജാമ്യം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. 
 ഇ.ഡിയുടെ സ്റ്റാൻഡിംഗ് കൗൺസൽ വഴി നോട്ടീസ് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. ഈ മാസം 17-നകം നോട്ടീസിന് മറുപടി നല്കണമെന്നാണ് ആവശ്യപ്പെട്ടത്. 
 അതിനിടെ, സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുമ്പേ  കേസ് പരിഗണിച്ച് ശിവശങ്കറിന് ഇടക്കാല ജാമ്യം നല്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് 17ന് തന്നെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തില്ലെന്നും ഈ നിലപാടിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.


 

Latest News