ജിദ്ദ - ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി. മേഖലയിൽ വളർച്ചയും സ്ഥിരതയും വർധിപ്പിക്കുന്ന നിലക്ക് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. അബുദാബി ഡെപ്യൂട്ടി റൂളറും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് ത്വഹ്‌നൂൻ ബിൻ സായിദ് അൽനഹ്‌യാനും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി.