Sorry, you need to enable JavaScript to visit this website.

ബോട്ടപകടത്തില്‍ മരണം 21 ആയി; 15 പേരെ തിരിച്ചറിഞ്ഞു

താനൂര്‍ -വിനോദ യാത്രാ ബോട്ട് അപകടത്തില്‍ മരണം 21 ആയി. ഇതുവരെ 15 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. . ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് സംശയത്തില്‍  ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. ബോട്ട് കരയ്ക്ക് സമീപത്തേക്ക് എത്തിച്ച് ബോട്ടിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. കരയിലെത്തിച്ച ബോട്ടില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

 

Latest News