താനൂര്‍ - പരപ്പനങ്ങാടി - താനൂര്‍ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് മുങ്ങിയതിനെ തുടര്‍ന്നുള്ള മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. മരണ സംഖ്യ ആറായി. മുപ്പതോളം പേരാണ് വിനോദ യാത്രാ ബോട്ടിലുണ്ടായിരുന്നത്. അവരില്‍ കുറേ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇരുട്ട് പടര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്. ബോട്ട് തല കീഴായാണ് മറിഞ്ഞത്. രക്ഷപ്പെടുത്തിയവരെ മലപ്പുറത്തെയും കോഴിക്കോട്ടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.