താനൂര്‍ - പരപ്പനങ്ങാടി - താനൂര്‍ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം മൂന്നായി് ബോട്ടിലുണ്ടായിരുന്ന 35 പേരില്‍ ആറ് പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. രാത്രിയോടെയാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.