റിയാദ്- മൂന്നു വിഭാഗത്തില്‍പെട്ട വിദേശികള്‍ക്ക് അബ്ശിറില്‍ അക്കൗണ്ട് തുറക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്കും പ്രവാസികളുടെ ആശ്രിതര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും അക്കൗണ്ട് തുറക്കാന്‍ നാലു ഘട്ടങ്ങളാണുളളത്. അബ്ശിര്‍ തുറന്ന് ആദ്യം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പിന്നീട് രജിസ്‌ട്രേഷന്‍ കണ്‍ഫേം ചെയ്യണം. ശേഷം അബ്ശിര്‍ കിയോസ്‌ക് മെഷീനിലൂടെയോ സൗദി ബാങ്കുകളിലൂടെയോ ആക്ടിവേറ്റ് ചെയ്യണം. ജി.സി.സി പൗരന്മാരും സന്ദര്‍ശക വിസയിലുള്ളവരും ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വിദേശികളുടെ ആശ്രിതര്‍ക്ക് ഇഖാമ നമ്പര്‍ ഉപയോഗിച്ച് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.